Friday, May 6, 2011



അങ്ങനെ കൊച്ചിയും IPL മാമാങ്കത്തിന്‍റെ നടുമുറ്റത്തിറങ്ങി. തിമര്‍ത്തു കളിയും തുടങ്ങി. കൊച്ചി ടീം ഉറപ്പായപ്പോള്‍ തന്നെ ബഹുഭൂരിപക്ഷം വരുന്ന കേരള കേസരികളും കൊച്ചിക്ക്‌ വേണ്ടി നൃത്തനൃത്ത്യങ്ങള്‍ കാഴ്ച വെയ്ക്കുന്ന ചിയര്‍ ഗേള്‍സിനെ(ഉത്സാഹ വനിതകള്‍) സ്വപ്നം കണ്ട് "എന്ന് വരും നീ" എന്ന പാട്ടും പാടി ഇരിക്കുകയായിരുന്നു. പക്ഷെ ആ വരവ് കേരളത്തനിമ പ്രതീക്ഷിച്ച ചിലരെയെങ്കിലും നിരാശരാക്കി.ഇതാണോ നമ്മള്‍ കാത്തിരുന്നത്.നമ്മുടെ സ്ത്രീ സങ്കല്പങ്ങള്‍ (ഷക്കീല, മറിയ, മോണാലിസ) ഇതല്ല.ഇനി വേണ്ടത് 'ചിയര്‍ ഗേള്‍സിനെ' പ്രാദേശികവല്‍കരിക്കണം.ആംഗലേയം നമുക്ക് ചേര്‍ന്നതല്ല.( കളി ആംഗലേയം ആണെങ്കിലും), കൊച്ചി കൊമ്പന്‍മാര്‍ക്ക് വേണ്ടി തിരുവാതിര കളിച്ചു തിമര്‍ക്കുന്ന പെണ്കൊടികളെയും, ചെന്നൈ രാജാക്കന്മാര്‍ക്ക് വേണ്ടി കരകാട്ടം ആടുന്ന കണ്മണികളെയും കാണുന്ന ആ കാഴ്ച ഒന്നു ഓര്‍ത്തു നോക്കൂ ....( പെറ്റതള്ള സഹിക്കില്ല !!). കൊച്ചിയുടെ അവതരണ ഗാനം മലയാളത്തനിമ കവിഞ്ഞൊഴുകി പാഴാകുന്ന 'സില്‍ സില ഹായ് സില്‍ സില' ആക്കണം. "ഞങ്ങടെ കൂടെ കളിക്കുവിന്‍ സില്‍ സില ഹായ് സില്‍ സില, ധൈര്യമുണ്ടെല്‍ ജയിക്കുവിന്‍ സില്‍ സില ഹായ് സില്‍ സില..."എന്നിങ്ങനെ ആയിരിക്കും ആ ജഹപൊഹ ഗാനം. പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ അന്യനാട്ടുകാര്‍ മൂക്ക് പൊത്തിക്കൊണ്ട് "ഹ്ഉം കൊച്ചി എത്തി എന്ന് പറയണം". നമ്മള്‍ പറയിപ്പിപ്പിക്കും. നിങ്ങള്‍ എന്തു പറയുന്നു?

No comments:

Post a Comment