Tuesday, October 13, 2009

സ്വീഡിഷ്‌ ചാക്യാര്‍മാരുടെ 'ഒബാമ വധം'

വാസ്തവത്തില്‍ ഒബാമ തന്നെയാണ് താരം സുഹൃത്തുക്കളെ.സമാധാനത്തിനുള്ള നൊബേല്‍ വാങ്ങിക്കൊണ്ട്‌ അത് അദ്ദേഹം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.എന്നാല്‍ 'പൊട്ടന് ലാട്ടറി അടിച്ചു' എന്ന് പറഞ്ഞ പോലെയായി ഈ നൊബേല്‍ എന്ന് കരുതുന്നവരും കുറവല്ല.സമാധാനത്തിനുള്ള നൊബേല്‍ ഒബാമയ്ക്ക് എന്ന് കേട്ട് സമാധാനം നഷ്ട്ടപ്പെട്ടു സ്വീഡിഷ് അക്കാദമിയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചവരോട് സമാധാനം പറയാനാകാതെ കുഴങ്ങിയ അക്കാദമി ഒടുവില്‍,ഒബാമയല്ലെന്കില്‍ പിന്നാര്? എന്ന് ചോദിച്ചു തടിതപ്പിയതാണ്‌ കഥ. നമ്മുടെ കോടിയേരി അവര്‍കളെയോ,ജയരാജന്‍ അവര്‍കളെയോ പറ്റി സ്വീഡിഷ് അക്കാദമിയ്ക്ക് കേട്ടുകേള്‍വിയില്ലാത്തത് എന്തുകൊണ്ട്? വിവരമുള്ളവര്‍ ദേശാഭിമാനിപ്പത്രം വായിയ്ക്കുന്നത് നിര്‍ത്തിയത് ചിലപ്പോള്‍ ഇതിനു കാരണമാകാം.അല്ലെങ്കില്‍ ഒരു പക്ഷെ പിണറായിത്തമ്പുരാന്‍ പറയും പോലെ ഇതിനു പിന്നിലും മാധ്യമ സിന്‍ഡിക്കേറ്റ് ആയിരിയ്ക്കാം.

എന്തൊക്കെപ്പറഞ്ഞാലും ഒബാമയ്ക്ക് ശുക്രനുദിച്ചിരിയ്ക്കുകയാണ്.ഭൂപരിഷ്ക്കരണം വന്നപ്പോള്‍ അടിയാളന്‍ തമ്പ്രാനെ മലര്‍ത്തിയടിച്ചപോലെയാണ് ഒബാമ ബുഷിനെ തകര്‍ത്തത്‌.ഗ്വാണ്ടനാമോ തടവറകള്‍ പൂട്ടും(കുറ്റവാളികളെ അകത്തിട്ടതിനു ശേഷം),സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യും(സ്വന്തം വീട്ടില്‍) എന്നിങ്ങനെയുള്ള നെടുനെടുങ്കന്‍ ഭീഷണികള്‍ കേട്ടു ഫ്ലാറ്റ് ആയ ജനങ്ങള്‍ ബുഷിനെ ചെരിപ്പെറിഞ്ഞു നാട് കടത്തി.( ഇന്ത്യയില്‍ ഉള്ളതു പോലെ അമേരിക്കയിലും 'പൊതുജനം' എന്നാ വാക്കിന്‍റെ പര്യായം 'കഴുത' എന്ന് തന്നെയാണ്.)

കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്ക്‌ നോബെലിനു മാത്രമല്ല ഓസ്‌കാറിനും ഒബാമയെ പരിഗണിയ്ക്കണമെന്നാണ് ഈയുള്ളവന്‍റെ പക്ഷം.ലാവ്‌ലിന്‍ കേസിനെക്കുറിച്ച് കേട്ടില്ലെന്നഭിനയിയ്ക്കുന്ന നമ്മുടെ സഖാക്കള്‍ വന്‍മത്സരം സൃഷ്ടിക്കുമെങ്കിലും, മാധ്യമ സിന്‍ഡിക്കേറ്റിനെ വച്ച് ആ അവാര്‍ഡും ടിയാന് അടിച്ചെടുക്കാവുന്നതേയുള്ളൂ.

(കലാശക്കൊട്ട്:- ഒബാമത്തിരുമേനിയ്ക്കുണ്ടായ ഭാഗ്യലബ്ധിയെക്കുറിച്ചറിഞ്ഞ് സാക്ഷാല്‍ 'സ്വാമിജി നരേന്ദ്രമോഡിയാനന്ദ' വരെ സ്വീഡനിലേക്ക് വിളിച്ച് അടുത്ത കൊല്ലമെങ്കിലും ഒരു നൊബേല്‍ കിട്ടാന്‍ തരമുണ്ടോയെന്നന്വേഷിച്ചതായാണ് പിന്നാമ്പുറ സംസാരം.നിങ്ങള്‍ക്കും ഇതാ ഒരു സുവര്‍ണാവസരം!!! നാട് കുട്ടിച്ചോറാക്കാനാവില്ലെങ്കില്‍ പോട്ടെ, സമാധാനത്തിനു മാത്രമല്ലല്ലോ നൊബേല്‍.ഒരല്‍പം വിനാഗിരി ബേക്കിംഗ്സോഡയുമായോ മറ്റോ കലര്‍ത്തി ഒരു പുതിയ മിശ്രിതമുണ്ടാക്കി രസതന്ത്ര നൊബേല്‍ അവാര്‍ഡിനായി ശ്രമിയ്ക്കാവുന്നതെയുള്ളൂ.)

2 comments:

  1. Kalakki aliyaa kalakki!!!! ഗ്വാണ്ടനാമോ തടവറകള്‍ പൂട്ടും(കുറ്റവാളികളെ അകത്തിട്ടതിനു ശേഷം),സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യും(സ്വന്തം വീട്ടില്‍) Eee prayogam adi poli. I will refer one blog. pls read it. Keep bogging!!! be a good blogger!!!! Aaishumm Bhaava !!!

    http://berlytharangal.com/

    ReplyDelete
  2. Kalakki....

    Man things polishing your linguistical abilities....Keep going alllll the best my dear....

    ReplyDelete