Wednesday, December 31, 2008

നിര്‍വചനങ്ങള്‍

നിര്‍വചനങ്ങള്‍,
എനിക്ക് പ്രിയം ആയിരുന്നു.
എന്തെന്നാല്‍ അവ
നിരര്‍ത്‌ഥക വചനങ്ങളല്ല
നിര്‍വചനങ്ങള്‍,
ഇടുങ്ങിയ ചട്ടക്കൂടുകളില്‍
ഉത്തരാധുനികതയുടെ
ശബ്ദഘോഷങ്ങള്‍ നിറച്ച്
ഉപഭോക്താവിനെ തേടുന്നു.
ഞാന്‍ അറിഞ്ഞതും,
അറിയാന്‍ ആഗ്രഹിച്ചതും
നിര്‍വചനങ്ങളിലൂടെ മാത്രം
നിര്‍വചനങ്ങളില്‍ ജീവിച്ച് നിര്‍വചനങ്ങളില്‍
നിര്‍വൃതി കൊണ്ട് ,ഒടുവില്‍
ജീവിതത്തെ നിര്‍വചിച്ചപ്പോള്‍
മാത്രം ഞാന്‍ തിരിച്ചറിഞ്ഞു
നിര്‍വചനങ്ങള്‍ നിരര്‍ത്‌ഥകതകള്‍ മാത്രം.
ആധുനികതയുടെ , പൊള്ളയായ മറ്റൊരു മുഖം
വിഫല തീരങ്ങളില്‍ കൂടിയുള്ള യാത്രയില്‍ കണ്ടുമുട്ടിയ ,
ഏതോ ഒരേകാന്ത പഥികന്‍.
നിര്‍വചനങ്ങളോടെനിക്കിന്നു
നിര്‍മമത മാത്രം.